ജോബി ജസ്റ്റിന് എ ടി കെയിൽ തന്നെ കളിക്കാം, ഈസ്റ്റ് ബംഗാളിന്റെ പരാതി തള്ളി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലയാളി താരം ജോബി ജസ്റ്റിന്റെ എ ടി കെ കൊൽക്കത്തയിലേക്കുള്ള ട്രാൻസ്ഫറിലെ പ്രശ്നങ്ങൾ അവസാനിച്ചു. ട്രാൻസ്ഗർ അസാധുവാക്കണം എന്ന് പറഞ്ഞ് ഈസ്റ്റ് ബംഗാൾ ഉന്നയിച്ച പരാതി തള്ളാൻ അന്വേഷണ സംഘം തീരുമാനിച്ചു. നേരത്തെ ഈസ്റ്റ് ബംഗാളിൽ നിന്ന് എ ടി കെയിലേക്കുള്ള ജോബിയുടെ ട്രാൻസഫർ അസാധുവാക്കി കൊണ്ട് നേരത്തെ കൊൽക്കത്ത ഫുട്ബോൾ അസോസിയേഷനായ ഐ എഫ് എ വിധി എഴുതിയിരുന്നു. ആ വിധിക്ക് എതിരെ ജോബി എ ഐ എഫ് എഫിനെ സമീപിച്ചതിലാണ് ഇപ്പോൾ പുതിയ വിധി ജോബിക്ക് അനുകൂലമായി വന്നിരിക്കുന്നത്.

പ്ലയർ സ്റ്റാറ്റസ് കമ്മിറ്റിയാണ് ഈസ്റ്റ് ബംഗാളിന്റെ ആരോപണങ്ങ തെറ്റാണ് എന്ന് ഇപ്പോൾ വിധിച്ചത്. ജോബിക്ക് എ ടി കെയ്ക്ക് വേണ്ടി കളിക്കാം എന്നും തീരുമാനമായി. ഈസ്റ്റ് ബംഗാളുമായി കരാറിൽ ഇരിക്കെ ആണ് എ ടി കെ നിബന്ധനകൾ ലംഘിച്ചു കൊണ്ട് ജോബിയെ സൈൻ ചെയ്തത് എന്നതായിരുന്നു ഈസ്റ്റ് ബംഗാളിന്റെ പരാതി.