ഇന്ത്യൻ ആരോസിന്റെ ഒരു യുവതാരത്തെ ടീമിൽ എത്തിച്ച് ജംഷദ്പൂർ എഫ് സി. ഇന്ത്യൻ ആരോസിനായി കഴിഞ്ഞ വർഷം ഐലീഗ് കളിച്ച ഡിഫൻഡറായ ജിതേന്ദ്ര സിംഗാണ് ജംഷദ്പൂരുമായി കരാർ ഒപ്പുവെച്ചത്. ഇന്നലെ ആരോസിന്റെ തന്നെ നരേന്ദർ ഗലോട്ടിനെയും ജംഷദ്പൂർ സ്വന്തമാക്കിയിരുന്നു.
18കാരനായ ജിതേന്ദ്ര ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന താരമാണ്. ഇപ്പോൾ ഇന്ത്യൻ അണ്ടർ 20 ടീമിന്റെയും ഭാഗമാണ്. അവസാന രണ്ട് സീസണിലുകളിലും ആരോസ് നിരയിൽ ഉണ്ട്. രണ്ട് സീസണുകളിലായി ആരോസിനു വേണ്ടി 30 മത്സരങ്ങൾ ജിതേന്ദ്ര സിംഗ് കളിച്ചിട്ടുണ്ട്. ആരോസിൽ നിന്ന് ഇതോടെ ജംഷദ്പൂരിൽ നാലു താരങ്ങളായി. ജിതേന്ദ്ര സിംഗ്, നരേന്ദർ ഗലോട്ട് എന്നിവരെ കൂടാതെ അമർജിത് സിംഗ്, അനികേത് യാദവ് എന്നിവരും നേരത്തെ ജംഷദ്പൂരിൽ എത്തിയിരുന്നു.