ജംഷദ്പൂരിന്റെ ജിതേന്ദ്ര സിങ് ചെന്നൈയിനിലേക്ക്

Newsroom

Picsart 24 04 10 14 11 49 203
Download the Fanport app now!
Appstore Badge
Google Play Badge 1

യുവതാരം ജിതേന്ദ്ര സിങ് ജംഷദ്പൂർ എഫ് സി വിടും. താരം ചെന്നൈയിനിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ. ജിതേന്ദ്ര ഇപ്പോൾ ചെന്നൈയിനുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട് എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു.

ജിതേന്ദ്ര സിംഗ് 24 04 10 14 12 06 376

ഈ സീസൺ അവസാനത്തോടെ ജിതേന്ദ്ര സിംഗിന്റെ ജംഷദ്പൂരിലെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. ഈസ്റ്റ് ബംഗാൾ ഉൾപ്പെടെയുള്ള ക്ലബുകൾ താരത്തെ സൈൻ ചെയ്യാൻ ശ്രമിച്ചു എങ്കിലും താരം ചെന്നൈയിലേക്ക് ആണ് ഇപ്പോൾ അടുക്കുന്നത്.

2019ൽ ഇന്ത്യൻ ആരോസിൽ നിന്നായിരുന്നു ജിതേന്ദ്ര സിംഗ് ജംഷദ്പൂരിൽ എത്തിയത്‌. 22കാരനായ ജിതേന്ദ്ര ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന താരമാണ്. ഇന്ത്യൻ ദേശീയ ടീമിന്റെയും ഭാഗമായിട്ടുണ്ട്. ഇതുവരെ ഐ എസ് എല്ലിൽ 59 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ ഈ സീസണിൽ 10 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.