ക്യാപ്റ്റൻ, ലീഡർ, ജിങ്കൻ!!! കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോകില്ല!! ജിങ്കന് പുതിയ കരാർ!!

- Advertisement -

വമ്പൻ ഓഫറുകളുമായി ജിങ്കനെ വലയിടാൻ ശ്രമിക്കുന്ന മറ്റു ഐ എസ് എൽ ക്ലബുകൾക്ക് അവരുടെ മോഹങ്ങൾ അവസാനിപ്പിക്കാം. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനും ലീഡറും എല്ലാമെല്ലാം ആയ ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും. ജിങ്കൻ വൻ കരാർ നൽകി പുതിയ കരാർ നൽകിയാണ് ക്ലബിൽ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിച്ചത്.

ഔദ്യോഗികമായി ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന് പ്രഖ്യാപനം ഉണ്ടായി. കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങൾക്ക് ശേഷം ജിങ്കൻ ക്ലബ് വിടുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ താൻ ഒരിക്കലും ക്ലബ് വിടില്ല എന്ന് ജിങ്കൻ ആദ്യമേ പറഞ്ഞിരുന്നു‌.

2014 മുതൽ കേരളത്തിന്റെ നെടും തൂണായി ഒപ്പമുള്ള ജിങ്കൻ രണ്ടു ഫൈനലുകളിൽ കേരളത്തെ എത്തിക്കുന്നതിൽ പ്രധാന പങ്കുതന്നെ വഹിച്ചിട്ടുണ്ട്. കേരളത്തിനു വേണ്ടി 76 മത്സരങ്ങൾ കളിച്ച ഈ താരമില്ലാതെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത് സങ്കൽപ്പിക്കാൻ പോലും ആരാധകർക്ക് സാധിക്കില്ല. ഐ എസ് എല്ലിൽ തന്നെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ജിങ്കൻ.

കഴിഞ്ഞ സീസണിൽ ജിങ്കനും കേരള ബ്ലാസ്റ്റേഴ്സിന് മൊത്തത്തിലും അത്ര മികച്ച സീസണായിരുന്നില്ല. അത് മാറ്റുക ആയിരിക്കും ജിങ്കന്റെ ഇനിയുള്ള പ്രധാന ലക്ഷ്യം.

Advertisement