ഒരു വൻ സൈനിംഗ് കൂടെ നടത്തി ജംഷദ്പൂർ, നൈജീരിയൻ സെന്റർ ബാക്ക് എത്തി

ജംഷദ്പൂർ ഇത്തവണ വലിയ ടീമിനെ തന്നെ ആണ് ഇറക്കുന്നത്. അവർ അവരുടെ ആറാം വിദേശ താരത്തെയും സൈൻ ചെയ്തിരിക്കുകയാണ്. ഇപ്പോൾ സൈൻ ചെയ്തത് നൈജീരിയൻ ദേശീയ ടീമിൽ ഇപ്പോൾ കളിക്കുന്ന സെന്റർ ബാക്കായ സ്റ്റീഫൻ എസെയാണ്. 26കാരൻ മാത്രമായ താരത്തെ വലിയ വേതനം ഉള്ള കരാറിലാണ് ജംഷദ്പൂർ സ്വന്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് സെന്റർ ബാക്കായ പീറ്റർ ഹാർട്ലിയെയും ജംഷദ്പൂർ സൈൻ ചെയ്തിരുന്നു.

ഈ രണ്ട് സൈനിംഗുകൾ പൂർത്തി ആയതോടെ ഐ എസ് എല്ലികെ തന്നെ ഏറ്റവും മികച്ച സെന്റർ ബാക്ക് കൂട്ടുകെട്ടാകും ജംഷദ്പൂരിന്. ബൾഗേറിയൻ ക്ലബായ ലോകോമോടിവ് പ്ലൊവിദിവിനു വേണ്ടി ആയിരുന്നു അവസാന സീസണുകളിൽ സ്റ്റീഫൻ എസെ കളിച്ചിരുന്നത്. ആദ്യമായാണ് താരം ഏഷ്യയിലേക്ക് എത്തുന്നത്. മുമ്പ് നൈജീരിയ ലീഗുകളിലും കളിച്ചിട്ടുണ്ട്.

നൈജീരിയ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് സ്റ്റീഫൻ ഇപ്പോൾ. കഴിഞ്ഞ ആഫ്രിക്കൻ നാഷൺസ് കപ്പിൽ ഭൂരിഭാഗം മത്സരങ്ങളിലും സ്റ്റീഫൻ കളിച്ചിരുന്നു. നൈജീരിയ ആഫ്രിക്കൻ നേഷൺസ് കപ്പിൽ റണ്ണേശ്ഗ്സ് അപ്പായിരുന്നു.

Previous articleസ്കോട്ലാന്‍ഡ് താരത്തെ സ്വന്തമാക്കി സസ്സെക്സ്, ടി20 ബ്ലാസ്റ്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കും
Next articleകിരീടം ലക്ഷ്യമാക്കി നൈറ്റ് റൈഡേഴ്സും സൂക്ക്സും, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പൊള്ളാര്‍ഡ്