ജംഷദ്പൂരിന്റെ വല നിറച്ച് ചെന്നൈയിൻ ജയം

- Advertisement -

ഐ എസ് എല്ലിൽ ഗോളടി നിർത്താൻ ആകാതെ ആക്രമണ ഫുട്ബോൾ തുടരുകയാണ് ചെന്നൈയിൻ എഫ് സി. ഇന്ന് ജംഷദ്പൂരിനെ നേരിട്ട ചെന്നൈയിൻ ഒന്നിനെതിരെ നലൗ ഗോളുകളുടെ വമ്പൻ വിജയം തന്നെ സ്വന്തമാക്കി. ഇരട്ട ഗോളുകൾ നേടി വാൽസ്കിസ് ആണ് ഇന്ന് ചെന്നൈയിന്റെ വിജയശില്പി ആയത്. 13ആം മിനുട്ടിലും 75ആം മിനുട്ടിലും ആയിരുന്നു വാൽസ്കിസിന്റെ ഗോളുകൾ.

വാൽസ്കിസിനെ കൂടാതെ 43ആം മിനുട്ടിൽ ഷെമ്പ്രിയും 87ആം മിനുട്ടിൽ ചാങ്തെയും ആണ് ചെന്നൈയിനായി ഗോൾ നേടിയത്. 71ആം മിനുട്ടിൽ സെർജിയോ കാസ്റ്റിലിന്റെ വകയായിരുന്നു ജംഷദ്പൂരിന്റെ ആശ്വാസ ഗോൾ. ഈ വിജയത്തോടെ 18 പോയന്റുമായി ചെന്നൈയിൻ ആറാം സ്ഥാനത്ത് എത്തി.

Advertisement