മോസസ് ഇനി ഇന്റർ മിലാനിൽ

- Advertisement -

വിക്ടർ മോസസിന്റെ ഇന്റർ മിലാനിലേക്കുള്ള കൂടുമാറ്റം ഔദ്യോഗികമായി. താരം മെഡിക്കൽ പൂർത്തിയാക്കി ഇന്റർ മിലാനിൽ കരാർ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. ടർക്കിഷ് ക്ലബ്ബ് ഫെനർബചെയിൽ ലോണിൽ കളിക്കുകയായിരുന്നു മോസസിനെ ലോണിൽ നിന്ന് തിരികെ വിളിച്ചാണ് ഇപ്പോൾ ചെൽസി ഇന്ററിലേക്ക് വിട്ടിരിക്കുന്നത്.

ആദ്യം ആറു മാസത്തെ ലോണിലും പിന്നീട് സ്ഥിര കരാറിൽ സ്വന്തമാക്കാനും ആകും വ്യവസ്ഥയുള്ള കരാറാണ് ഇരു ക്ലബുകളും ഒപ്പുവെച്ചത്. 2016-2017 സീസണിൽ നിലവിലെ ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടേ ചെൽസി പരിശീലകനായിരിക്കെ മോസസ് ആയിരുന്നു ടീമിലെ ഒന്നാം നമ്പർ റൈറ്റ് വിങ് ബാക്ക്. അന്ന് അവരുടെ കിരീട നേട്ടത്തിൽ നിർണായക പങ്കാണ് മോസസ് വഹിച്ചത്‌. ഈ ബന്ധം തന്നെയാണ് താരത്തെ ഇന്ററിലേക്ക് എത്തിച്ചിരിക്കുന്നത്.

Advertisement