“പകുതി ദൂരം മാത്രമെ എത്തിയിട്ടുള്ളൂ, പോരാട്ടം തുടരണം” – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമത് എത്തിയത് സന്തോഷം ഉണ്ട് എന്ന് പറഞ്ഞ പരിശീലകൻ ഇവാൻ വുകമാനോവിച് എന്നാൽ ഇതിൽ അധികം സന്തോഷിക്കാൻ ഇല്ല എന്ന് പറയുന്നു. സീസൺ പകുതി മാത്രമെ ആയുള്ളൂ. ഞങ്ങൾ പകുതി ദൂരം മാത്രമേ എത്തിയിട്ടുള്ളൂ. ഇനിയും പകുതി ദൂരം യാത്ര ചെയ്യാനുണ്ട്. പോരാട്ടം തുടരണം. ഇവാൻ പറഞ്ഞു. എല്ലാ മത്സരങ്ങളും ഫൈനൽ ആണെന്ന് തന്നെ കരുതണം. എന്നാലെ എല്ലാത്തിനും എല്ലാം നൽകി പോരാടാൻ ആകു എന്ന് ഇവാൻ പറഞ്ഞു.

ഈ ടീമിനെ കുറിച്ച് അഭിമാനം മാത്രമെ ഉള്ളൂ എന്നും ഇവാൻ പറഞ്ഞു. ഇതുവരെയുള്ള ടീമിന്റെ പ്രകടനങ്ങൾ സന്തോഷം നൽകുന്നുണ്ട്. ഇനി കോവിഡ് പോലുള്ള പ്രശ്നങ്ങൾ ഒക്കെ ടീമിനെയും ലീഗിനെയും ബാധിക്കില്ല എന്ന് പ്രതീക്ഷിക്കാം. ഈ ടീം ഇനിയും മെച്ചപ്പെടും. ഇവാൻ പറഞ്ഞു. ഇന്നത്തെ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ 17 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്.

Comments are closed.