ജെസ്സെലിന്റെ പരിക്ക്, കൂടുതൽ പരിശോധനകൾ വേണം, അടുത്ത മത്സരങ്ങൾ നഷ്ടമാകും

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസ്സൽ കാർനേറിയോയുടെ പരിക്ക് ക്ലബ് സ്ഥിരീകരിച്ചു. താരത്തിന് ഷോൾഡർ ഇഞ്ച്വറി ആണെന്നും അടുത്ത മത്സരങ്ങളിൽ താരം ഉണ്ടാകില്ല എന്നും ക്ലബ് വ്യക്തമാക്കി. താരത്തിന് കൂടുതൽ പരിശോധനകൾ നടത്തിയാൽ മാത്രമെ താരത്തിന്റെ തിരിച്ചുവരവ് എന്നാകും എന്ന് പറയാൻ ആവുകയുള്ളൂ എന്നും ക്ലബ് പറഞ്ഞു.

ഇന്നലെ മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഹൈദരബാദിന്റെ ഒരു മുന്നേറ്റം തടയുന്നതിന് ഇടയിൽ ആയിരുന്നു ജെസ്സലിന് പരിക്കേറ്റത്. താരം വീഴുന്നതിന് ഇടയിൽ ഷോൾഡറിന് ആണ് പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ സ്ട്രെച്ചറിൽ ആശുപത്രയിലേക്ക് മാറ്റി. ജെസ്സൽ പുറത്തായാൽ നിശു കുമാർ ലെഫ്റ്റ് ബാക്കായി കളിക്കാൻ ആണ് സാധ്യത. സഞ്ജീവ് സ്റ്റാലിൻ ആദ്യ ഇലവനിൽ എത്താനും സാധ്യതയുണ്ട്.