ജെജെ ചെന്നൈയിൻ എഫ് സി വിട്ടു

ഇന്ത്യയുടെയും ചെന്നൈയിന്റെയും സ്ട്രൈക്കറായ ജെജെ ക്ലബ് വിടുന്നതായി ഔദ്യോഗികമായി അറിയിച്ചു. ചെന്നൈയിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ക്ലബ് വിടുന്നതായി അറിയിച്ചത്‌.ചെന്നൈയിനു വേണ്ടി 76 മത്സരങ്ങൾ കളിച്ച താരം രണ്ട് ഐ എസ് എൽ കിരീടങ്ങളും ടീമിനൊപ്പം നേടിയിരുന്നു. 25 ഗോളുകൾ താരം ചെന്നൈയിനു വേണ്ടി നേടിയിട്ടുണ്ട്‌.

പരിക്ക് കാരണം അവസാന രണ്ടു സീസണുകളിൽ ജെജെയുടെ സേവനം അധികം ചെന്നൈയിന് ലഭിച്ചിരുന്നില്ല.എവിടേക്കാകും ഇനി ജെജെ പോവുക എന്ന് വ്യക്തമല്ല. നാലു ഐ എസ് എൽ ക്ലബുകളാണ് ജെജെയെ സ്വന്തമാക്കാനായി ഇപ്പോൾ രംഗത്തുള്ളത്. കേരളത്തിന്റെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സി, ഒഡീഷ എഫ് സി, ജംഷദ്പൂർ എന്നീ ക്ലബുകളും ജെജെയ്ക്ക് ആയി രംഗത്തുണ്ട്. ചെന്നൈയിനിൽ തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി പറയുന്നതായി ജെജെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.