ഗവൺമെന്റ് മണിപ്പൂരിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണം എന്ന് അപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം ജീക്സൺ സിംഗ്

Newsroom

മണിപ്പൂരിലെ സമീപകാല സംഭവങ്ങളിലെ വേദന പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം ജീക്സൺ സിംഗ്. ഈ ആക്രമണ സംഭവങ്ങളിൽ എന്റെ ഹൃദയം വേദനിക്കുന്നു എന്ന് ജീക്സൺ ട്വിറ്ററിൽ കുറിച്ചു. നമ്മുടെ ഊർജ്ജസ്വലമായ സംസ്കാരം എല്ലായ്പ്പോഴും സ്‌നേഹത്തിലും ഐക്യത്തിലും സ്‌ത്രീകളോടും പരസ്‌പരം ആദരവിലും വേരൂന്നിയതാണ്. ഞങ്ങൾ കണ്ട അക്രമങ്ങൾ ഒരു സമൂഹമെന്ന നിലയിൽ നമ്മൾ ആരാകണം എന്ന തത്വങ്ങൾക്ക് എതിരാണ് എന്ന് ജീക്സൺ പറഞ്ഞു.

ജീക്സൺ 23 07 20 16 55 35 358

ഇന്നലെ മണിപ്പൂരിൽ നിന്ന് വന്ന ഹൃദയഭേദകമായ വീഡിയോയും ചിത്രങ്ങളും ഇന്ത്യൻ ജനതയെ അസ്വസ്ഥരാക്കിയിർക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജീക്സന്റെ പ്രതികരണം.

ഈ അക്രമം അവസാനിപ്പിക്കാനും സുരക്ഷിതവും കൂടുതൽ അനുകമ്പയുള്ളതുമായ ഒരു സമൂഹത്തിനായി പ്രവർത്തിക്കാൻ ഞാൻ സർക്കാരിനോടും അധികാരത്തിലിരിക്കുന്നവരോടും അഭ്യർത്ഥിക്കുന്നു. ജീക്സൺ ട്വീറ്റ് ചെയ്തു. ഓരോ വ്യക്തിക്കും സുരക്ഷിതത്വവും ബഹുമാനവും മൂല്യവും തോന്നുന്ന ഒരു ഭാവി നമുക്ക് ഒരുമിച്ച് കെട്ടിപ്പടുക്കാം. അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യൻ മത്സരത്തിനു ശേഷം മണിപ്പൂരിന്റെ പതാകയേന്തിയും ജീക്സൺ മണിപ്പൂർ ജനതക്കായി സംസാരിച്ചിരുന്നു.