കേരള ബ്ലാസ്റ്റേഴ്സിന് റെക്കോർഡ് ട്രാൻസ്ഫർ തുക ലഭിച്ചു, ജീക്സൺ ഇനി ഈസ്റ്റ് ബംഗാളിൽ

Newsroom

Picsart 24 06 28 13 01 21 941
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ യുവ മധ്യനിര താരം ജീക്സൺ സിംഗ് ഇനി ഈസ്റ്റ് ബംഗാളിൽ. താരം ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്സ് തന്നെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം ഈസ്റ്റ് ബംഗാളിൽ നാലു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. താരത്തിനായി ബ്ലാസ്റ്റേഴ്സിന് ഒരു ട്രാൻസ്ഫർ തുക ലഭിക്കും. ബ്ലാസ്റ്റേഴ്സിന് അവരുടെ പ്രധാന മധ്യനിര താരത്തെയാണ് ഈ ഡീലിലൂടെ നഷ്ടമാകുന്നത്. ഐ എസ് എല്ലിലെ റെക്കോർഡ് ട്രാൻസ്ഫർ തുകയാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് എന്ന് മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

ജീക്സൺ 23 10 20 12 12 28 189

ബ്ലാസ്റ്റേഴ്സ് പുതിയ കരാർ ജീക്സണു മുന്നിൽ വെച്ചു എങ്കിലും അത് നിരസിച്ചാണ് താരം ക്ലബ് വിടാൻ പോകുന്നത്‌. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ആയിരുന്നു ജീക്സണായി രംഗത്ത് ഉണ്ടായിരുന്നത്‌. ജീക്സൺ ഈസ്റ്റ് ബംഗാൾ തിരഞ്ഞെടുക്കുകയായിരുന്നു‌.

ജീക്സൺ സിംഗിന് ഇനി ഒരു വർഷത്തെ കരാർ കൂടെയാണ് ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്നത്. ജീക്സൺ കരാർ പുതുക്കാൻ തയ്യാറാകാത്തതിന ആണ് താരത്തെ വിൽക്കുന്നത് ബ്ലാസ്റ്റേഴ്സ് പരിഗണിച്ചത്. അല്ലായെങ്കിൽ അടുത്ത സീസണിൽ ഫ്രീ ഏജന്റായി ജീക്സണെ ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും. 2018 മുതൽ ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉള്ള താരമാണ് ജീക്സൺ.