കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം ജീക്സൺ സിംഗ് പരിക്ക് മാറി തിരികെയെത്തുന്നു. ജീക്സൺ പൂർണ്ണമായ പരിശീലനം പുനരാരംഭിച്ചു. മൂന്ന് മാസത്തോളം ജീക്സന്റെ സേവനം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു. ഉടൻ തന്നെ താരം ബ്ലാസ്റ്റേഴ്സിന്റെ മാച്ച് സ്ക്വാഡിലേക്ക് തിരികെവരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജീക്സണ് മുംബൈ സിറ്റിക്ക് എതിരായ എവേ മത്സരത്തിന് ഇടയിൽ തോളിന് പരിക്കേറ്റിരുന്നു. ആ പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. പരിക്ക് കാരണം ഇന്ത്യയുടെ മെർദേക കപ്പിലെ മത്സരവും ഇപ്പോൾ ഏഷ്യൻ കപ്പും ജീക്സണ് നഷ്ടമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമണ് ജീക്സൺ. ജീക്സന്റെ അഭാവത്തിൽ വിബിനും അസ്ഹറും എല്ലാം കേരള ബ്ലാസ്റ്റേഴ്സിനായി മധ്യനിരയിൽ മികച്ചു നിന്നിരുന്നു.