ഹാവി ഹെർണാണ്ടസ് ഒഡീഷ വിട്ടു

20220603 185312

സ്പാനിഷ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ഹാവി ഹെർണാണ്ടസ് ഒഡീഷ വിട്ടതായി ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരത്തെ ബെംഗളൂരു എഫ്സി സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. എ ടി കെയിൽ ‌ നിന്നാണ് താരം ഒഡീഷയിലേക്ക് എത്തിയിരുന്നത്. ഹാവി ഇന്ത്യൻ സൂപ്പർ ലീഗിൽ 56 മത്സരങ്ങൾ ഇതുവരെ കളിച്ചു. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ ഹാവി ഹെർണാണ്ടസ് കളിച്ചിരുന്നു. ആകെ 9 ഗോളും 11 അസിസ്റ്റും താരം ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്.

രണ്ട് വർഷത്തേക്കുള്ള കരാറിൽ ആകും താരം ബെംഗളൂരുവിൽ എത്തുക. 33കാരനായ സ്പെയിനാർഡ് തന്റെ കരിയർ റയൽ മാഡ്രിഡിലൂടെ ആരംഭിച്ച താരമാണ്. റയൽ മാഡ്രിഡ് ബി ഉൾപ്പെടെ വിവിധ സ്പാനിഷ് ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചു. റൊമാനിയ, പോളണ്ട്, അസർബൈജാൻ എന്നിവിടങ്ങളിലും അദ്ദേഹം കളിച്ചു.

Previous article“അർജുൻ ടെൻഡുൽക്കർ ഇനിയും മെച്ചപ്പെടാൻ ഉണ്ട്, അവസരം നേടിയെടുക്കേണ്ടതുണ്ട്”
Next articleരണ്ട് വർഷങ്ങൾക്ക് ശേഷം മിസോറാം പ്രീമിയർ ലീഗ് തിരികെയെത്തുന്നു