ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് വിദേശ സൈനിംഗുകൾ നടത്തില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ഇപ്പോൾ ഉള്ള വിദേശ താരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് തൃപ്തരാണ്. ഈ സീസൺ അവരുമായി തന്നെ തുടരും. ഇവാൻ പറഞ്ഞു. എന്നാൽ പ്രാദേശിക താരങ്ങൾ പുതുതായി ടീമിൽ എത്താൻ സാധ്യതയുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഇന്ത്യൻ താരങ്ങളെ സൈൻ ചെയ്ത് ടീമിന് പുതുമ നൽകാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെ ഒരു ട്രാൻസ്ഫറും അടുത്ത് എത്തിയിട്ടില്ല എന്നും കോച്ച് പറഞ്ഞു