സെമി ഫൈനൽ ഉറപ്പിക്കാൻ ജംഷദ്പൂർ ഇറങ്ങുന്നു

Newsroom

വെള്ളിയാഴ്ച ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന തങ്ങളുടെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) 2021-22 മത്സരത്തിൽ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ജംഷഡ്പൂർ എഫ്‌സി ടീമിനെ നേരിടും. ഒരു അട്ടിമറി നടത്താനാകും നോർത്ത് ഈസ്റ്റ് ലക്ഷ്യമിടുന്നത്. രണ്ട് മത്സരങ്ങൾ ബാക്കിയുള്ള നോർത്ത് ഈസ്റ്റിന് നഷ്ടപ്പെടാൻ ഒന്നും തന്നെ ഇല്ല.

ജംഷദ്പൂരിനാകട്ടെ ഇന്ന് ജയിച്ചാൽ സെമിഫൈനൽ ടിക്കറ്റ് ഏതാണ്ട് ഉറപ്പിക്കാം. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് സ്ഥാനവും അവർക്ക് ലക്ഷ്യമുണ്ട്. ലീഗിൽ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാൽ ലീഗിൽ ജംസ്ജദ്പൂരിന് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം.

ഓവൻ കോയിലിന്റെ നേതൃത്വത്തിലുള്ള ടീം കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാല് ജയവും ഒരു തോൽവിയുമാണ് നേടിയത്. 16 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി, ഹീറോ ഐഎസ്എല്ലിൽ അവരുടെ എക്കാലത്തെയും മികച്ച സീസണാണിത്.