വമ്പൻ സൈനിംഗ് നടത്തി ജംഷദ്പൂർ

P74dcmjmtf

സ്കോട്ടിഷ് പ്രീമിയർഷിപ്പ് ചാമ്പ്യനായ ഗ്രെഗ് സ്റ്റുവർട്ടിനെ ജംഷദ്പൂർ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ സ്കോട്ടിഷ് ലീഗ് സ്വന്തമാക്കിയ റേഞ്ചേഴ്സ് ടീമിന്റെ ഭാഗമായിരുന്നു ഗ്രെഗ്. കഴിഞ്ഞ സീസൺ മുഴുവൻ പരാജയം അറിയാതെ റേഞ്ചേഴ്സ് സ്ക്വാഡിൽ നിന്നാണ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ജംഷ്ദ്പൂരിൽ. മുൻ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിന്റെ ശിക്ഷണത്തിലായിരുന്നു റേഞ്ചേഴ്സിലെ കിരീട നേട്ടം.

സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിൽ രണ്ട് സീസണുകൾ ചെലവഴിക്കുന്നതിന് മുമ്പ്, 31-കാരൻ സ്കോട്ട്ലൻഡിലെയും ഇംഗ്ലണ്ടിലെയും വിവിധ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. മിഡ്ഫീൽഡർ തന്റെ കരിയറിൽ ആകെ 350ൽ അധികം ക്ലബ്ബ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്റ്റുവർട്ട് ജംഷദ്പൂരിൽ 24ആം നമ്പർ ജേഴ്സി അണിയും. താരം ഉടൻ പ്രീസീസണായി ജംഷദ്പൂരിലേക്ക് എത്തും.

Previous articleസമനിലയിൽ കുരുങ്ങി ഇന്റർ മിലാൻ
Next articleശ്രേയസ് അയ്യരുടെ തിരിച്ചുവരവോടെ ഡൽഹി ക്യാപിറ്റൽസ് കൂടുതൽ ശക്തമായി: ശിഖർ ധവാൻ