സമനിലയിൽ കുരുങ്ങി ഇന്റർ മിലാൻ

Img 20210912 191225
Credit: Twitter

സീരി എ ചാമ്പ്യന്മാരായ ഇന്റർമിലാന് സമനില. ഇന്ന് സാമ്പ്ഡോറിയ ആണ് ഇന്ററിനെ പൂട്ടിയത്. 2-2 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. 18ആം മിനുട്ടിൽ ഡിമാർകോയുടെ ഗോളിൽ ഇന്റർ മിലാൻ ആണ് ലീഡ് എടുത്തത്. താരത്തിന്റെ ഇന്റർ മിലാൻ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. 33ആം മിനുട്ടിൽ യൊഷീദ സാമ്പ്ഡോറിയക്ക് സമനില നേടിക്കൊടുത്തത്. ആദ്യ പകുതിക്ക് മുമ്പ് തന്നെ ലൗട്ടാരോ മാർട്ടിനസിലൂടെ ഇന്റർ ലീഡ് തിരിച്ചു പിടിച്ചു.

എന്നാൽ പരാജയം സമ്മതിക്കാൻ ഹോം ടീം ഒരുക്കമായിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അവർ രണ്ടാം ഗോൾ നേടി. അഗ്വെലോ ആയിരുന്നു സ്കോറർ. മൂന്ന് മത്സരങ്ങളിൽ ഏഴു പോയിന്റുമായി ഇന്റർ മിലാൻ ഇപ്പോൾ ലീഗിൽ രണ്ടാമത് നിൽക്കുകയാണ്.

Previous articleമലയാളി യുവതാരം റബീഹിന് ഗോൾ, റൈഫിൾസിനെ ഗോളിൽ മുക്കി ഹൈദരാബാദ്
Next articleവമ്പൻ സൈനിംഗ് നടത്തി ജംഷദ്പൂർ