ജംഷദ്പൂർ എഫ് സിയുടെ പരിശീലകനായി മുൻ വാറ്റ്ഫോർഡ് പരിശീലകൻ എത്തുന്നു

20220610 164026

ഐ എസ് എൽ ലീഗ് ഷീൽഡ് ജേതാക്കളായ ജംഷദ്പൂർ പുതിയ പരിശീലകനെ നിയമിക്കുന്നു. ഇംഗ്ലീഷ് പരിശീലകനായ എയ്ഡി ബൂത്റോയ്ഡ് ആണ് ജംഷദ്പൂരിലേക്ക് എത്തുന്നത്. അദ്ദേഹം ഒരു വർഷത്തെ കരാർ ജംഷദ്പൂരിൽ ഒപ്പുവെച്ചിരിക്കുന്നത്‌. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം വരും. ജംഷദ്പൂരിന്റെ മുൻ പരിശീലകൻ ഓവൻ കോയ്ല് കഴിഞ്ഞ സീസൺ അവസാനത്തോടെ ക്ലബ് വിട്ടിരുന്നു.

മുമ്പ് പ്രീമിയർ ലീഗ് ക്ലബായ വാറ്റ്‌ഫോർഡിനെ ബൂത്റോയ്ഡ് പരിശീലിപ്പിച്ചിട്ടുണ്ട്. 51കാരനായ അദ്ദേഹം മുമ്പ് ഇംഗ്ലണ്ട് അണ്ടർ 21 ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2006ൽ വാറ്റ്ഫോർഡിനെ ചാമ്പ്യൻഷിപ്പ് പ്ലേ ഓഫിൽ ജയിപ്പിച്ചത് ബൂത്റോയ്ഡ് ആയിരുന്നു.

Previous articleപ്രിൻസ്ടൺ എഫ് സി ഗോവയിൽ കരാർ പുതുക്കി
Next articleസെർജി റോബർട്ടോ ബാഴ്‌സയിൽ പുതിയ കരാർ ഒപ്പുവെച്ചു