ഇന്ന് രാവിലെ ഗോവയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് വിജയം. ജംഷദ്പൂരിനെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ബ്രൂണോ റമിറസ് ആണ് മാർകോ പെസുവോളിയുടെ ടീമിനായി വിജയ ഗോൾ നേടിയത്. രണ്ടു ടീമുകളുടെയും സീസൺ തുടങ്ങും മുന്നേയുള്ള അവസാന സൗഹൃദ മത്സരമാണിത്. ജംഷദ്പൂർ കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടും സമാനമായ സ്കോറിന് തോറ്റിരുന്നു. ബെംഗളൂരു ഐ എസ് എൽ സീസണിലെ ആദ്യ മത്സരത്തിൽ നവംബർ 20ന് നോർത്ത് ഈസ്റ്റിനെയും ജംഷദ്പൂർ നവംബർ 21ന് ഈസ്റ്റ് ബംഗാളിനെയും ആണ് നേരിടേണ്ടത്