നെഹ്റ – കിര്‍സ്റ്റന്‍ സഖ്യം ലക്നൗവിലേക്കോ?

ഐപിഎലിലെ പുതിയ ഫ്രാഞ്ചൈസി ആയ ലക്നവിന്റെ കൺസള്‍ട്ടന്റായി ഗാരി കിര്‍സ്റ്റനെ എത്തിക്കുവാന്‍ ശ്രമം. ആശിഷ് നെഹ്റയെ മുഖ്യ കോച്ചായും ടീമിലേക്ക് എത്തിക്കുവാനുള്ള ശ്രമം നടക്കുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

എന്നാൽ ഇരുവരും ഇത് സംബന്ധിച്ച് വ്യക്തത വരുത്തുവാന്‍ തയ്യാറായിട്ടില്ല. 2011 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിൽ കിര്‍സ്റ്റന് കീഴിൽ കളിച്ച താരമാണ് ആശിഷ് നെഹ്‍റ. ഇരുവരും 2018ൽ ആര്‍സിബിയുടെ കോച്ചിംഗ് സംഘത്തിലും അംഗമായിരുന്നു.