അന്റോണിയോ ലോപസ് ഹബാസ് മോഹൻ ബഗാൻ പരിശീലകനായി തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ ടി കെ മോഹൻ ബഗാന്റെ പരിശീലകൻ അന്റോണിയോ ലോപസ് ഹബ്ബാസ് ക്ലബിൽ തുടരും. ഇത്തവണ കിരീടം നേടാൻ ആയില്ല എങ്കിലും ഹബാസിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടാൻ മോഹൻ ബഗാൻ തീരുമാനിച്ചു. അവസാന രണ്ടു സീസണുകളിലും ഹബാസ് ആയിരുന്നു എ ടി കെയെ നയിച്ചത്. കഴിഞ്ഞ സീസണിൽ കിരീടം നേടിക്കൊടുത്തു എങ്കിലും ഈ സീസൺ ഫൈനലിൽ മോഹൻ ബഗാന് കാലിടറി.

2014ൽ എ ടി കെ കൊൽക്കത്തയെ ഐ എസ് എലിലെ ആദ്യ ചാമ്പ്യൻസ് ആക്കിയത്യ്ം അന്റോണിയോ ലോപസ് ഹബാസ് ആയിരുന്നു. ഐ എസ് എൽ തുടക്കത്തിൽ കൊൽക്കത്തയിൽ രണ്ട് സീസണിൽ ഉണ്ടായിരുന്ന ലോപസ് പിന്നീട് 2016ൽ പൂനെ സിറ്റിക്ക് ഒപ്പവും ഉണ്ടായിരുന്നു. സ്പാനിഷുകാരനായ ലോപസ് അത്ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ തുടങ്ങിയ ക്ലബുകൾക്കായി മുമ്പ് ഫുട്ബോൾ കളിച്ചിട്ടുണ്ട്. എ എഫ് സി കപ്പിലാകും ഇനി ഹബാസിന്റെ ശ്രദ്ധ.