എഫ് സി ഗോവയുടെ സെന്റർ ബാക്ക് ആയിരുന്ന ഇവാൻ ഗോൺസാലസ് ഈസ്റ്റ് ബംഗാളിലേക്കാണ് പോകുന്നത്
താൻ എഫ് സി ഗോവ വിടുക ആണെന്ന് മുൻ എഫ് സി ഗോവൻ താരം ഇവാൻ ഗോൺസാലസ് പറഞ്ഞു. ക്ലബിന് എല്ലാവിധ ആശംസകളും നേരുന്നു എന്നും ക്ലബിനും ആരാധകർക്കും നന്ദി പറയുന്നു എന്നും ഇന്ന് ഇവാൻ ഗോൺസാലസ് ട്വിറ്ററിൽ കുറിച്ചു.
THANK YOU GOA.
All the best for the future 🙏 pic.twitter.com/BoqRuX3PFP
— IVAN GON24LEZ (@IvanGGonzalezz) May 31, 2022
സ്പാനിഷ് സെന്റർ ബാക്കായ ഇവാൻ ഗോൺസാലസ് ഇനി ഈസ്റ്റ് ബംഗാളിൽ ആകും കളിക്കുക. രണ്ട് വർഷം എഫ് സി ഗോവക്ക് ഒപ്പം ചിലവഴിച്ചാണ് താരം ഈസ്റ്റ് ബംഗാളിലേക്ക് പോകുന്നത്. താരം 36 മത്സരങ്ങൾ ഗോവക്കായി ഐ എസ് എല്ലിൽ കളിച്ചിരുന്നു. 3 ഗോളും രണ്ട് അസിസ്റ്റും സംഭാവന ചെയ്തിട്ടുമുണ്ട്.
റയൽ മാഡ്രിഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമായണ് ഇവാൻ ഗോൺസാലസ്. 32കാരനായ താരം റൈറ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്. റയൽ മാഡ്രിഡിനൊപ്പം പത്ത് വർഷത്തോളം ഇവാൻ ഗോൺസാലസ് ഉണ്ടായിരുന്നു.
എന്നാൽ റയൽ മാഡ്രിഡിന്റെ ബി ടീമിനു വേണ്ടി മാത്രമേ അദ്ദേഹത്തിന് കളിക്കാൻ ആയിരുന്നുള്ളൂ. സീനിയർ ടീമിൽ അരങ്ങേറ്റം നടത്താൻ ആയില്ല. ഗോവയിൽ വരും മുമ്പ് അഞ്ചു വർഷത്തോളമായി കൾചറൽ ലിയോണസയ്ക്ക് വേണ്ടിയാണ് താരം കളിച്ചത്.