കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചിന് ക്ലബ് മാനേജ്‌മെന്റ് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന് എതിരായ പ്ലേ മത്സരത്തിൽ ഇറങ്ങിപ്പോയിരുന്നു. ഇതിന് കേരളത്തിന്റെ വലിയ പിഴ അടക്കേണ്ടി വന്നിരുന്നു. ഇതിൽ പരിശീലകന്റെ തെറ്റ് ചൂണ്ടികാട്ടി ക്ലബ് ഇവാന് പിഴ ചുമത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ.
കോർട്ട് ഓഫ് ആർബിട്രേഷന് (സിഎഎസ്) സമർപ്പിച്ച അപ്പീലിൽ ആണ് ക്ലബ് ഇവാന് പിഴ ചുമത്തിയ കാര്യം വെളിപ്പെടുത്തിയത്. ഇന്ന് ടൈംസ് ഓഫ് ഇന്ത്യ ആണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം ഫുട്ബോൾ പ്രേക്ഷകരുടെ ഇടയിലേക്ക് എത്തിച്ചത്.
പൊതുവെ ഇത്തരം പിഴ ക്ലബ് ഉടമകൾ ആണ് വഹിക്കുക. എന്നാൽ ഈ കേസിൽ കോച്ച് ചെയ്തത് തെറ്റാണ് എന്ന നിലപാട് ആണ് ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് എടുത്തത്. ഇവാൻ വുകമാനോവിച് ക്ലബ് വിടാനുള്ള കാരണം ഇതായിരിക്കാം എന്നാണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ നടക്കുന്ന ചർച്ച.
ക്ലബ് ഇവാനെതിരെ ഇങ്ങനെ ഒരു നടപടി എടുത്തു എന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ ഉൾക്കൊള്ളുന്നത്. അവർ ക്ലബിന്റെ ഈ നടപടിക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിൽ പരസ്യമായി പ്രതിഷേധം അറിയിക്കുന്നുമുണ്ട്.