“ഖേദിക്കുന്നു”, അവസാനം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ പ്രതികരണം എത്തി

Newsroom

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചിന്റെ പ്രതികരണം അവസാനം എത്തിയിരിക്കുകയാണ്. പ്ലേ ഓഫിലെ വിവാദ ഇറങ്ങി പോകലിന് ശേഷം ആദ്യമായാണ് കോച്ച് പ്രതികരിക്കുന്നത്. ഇന്ന അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു ഔദ്യോഗിക പ്രസ്താവന പുറത്ത് ഇറക്കി. ഇത്തരം സംഭവങ്ങളുടെ ഭാഗമാകേണ്ടി വന്നതിൽ ഖേദിക്കുന്നു എന്ന് കോച്ച് പറഞ്ഞു. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ 10 മത്സരങ്ങളിൽ വിലക്കിയുള്ള പ്രഖ്യാപനം വന്നിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 04 02 22 39 20 896

ഈ വർഷം മാർച്ച് 3 ന് സംഭവിച്ച സാഹചര്യങ്ങൾ ആരും ആഗ്രഹിക്കുന്നത് ആയിരുന്നില്ല എന്നും കോച്ച് പറഞ്ഞു. കായിക ലോകത്ത് ആരും ഇത്തരം സംഭവങ്ങൾ നടക്കാൻ ആഗ്രഹിക്കുന്നില്ല. ഇതിന്റെ ഭാഗമായതിൽ ഞാൻ ഖേദിക്കുന്നു. കോച്ച് പറഞ്ഞു. ഇന്ത്യയിൽ താൻ എത്തിയിട്ട് രണ്ട് വർഷമായി. ഈ രാജ്യത്തെ ഫുട്ബോൾ മെച്ചപ്പെടാൻ തന്നാലാവുന്നത് താൻ ചെയ്യുന്നത് തുടരും എന്നും കോച്ച് പറഞ്ഞു.

തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ കോച്ച് തന്റെ പ്രവർത്തികൾക്ക് ഉള്ള പരിണിതഫലങ്ങൾ അംഗീകരിച്ചു മുന്നോട്ട് പോകും എന്നും പറഞ്ഞു.