സൂപ്പർ കപ്പ് ഇതുപോലെ സീസണ് ഇടയിൽ ഒറ്റ സ്ട്രച്ചിൽ നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ചാമ്പ്യൻസ് ലീഗ് പോലെ ലീഗ് മത്സരങ്ങളുടെ ഇടയിൽ ഒരോ മത്സരങ്ങളായി വേണം കപ്പ് മത്സരങ്ങൾ നടത്തേണ്ടത് എന്ന് ഇവാൻ പറയുന്നു. 16 ടീമുകളെ ഒരു സിറ്റിയിൽ കൊണ്ട് പോയി മൂന്ന് ആഴ്ചകൾ കൊണ്ട് ടൂർണമെന്റ് തീർക്കുന്നത് ശരിയായ രീതിയല്ല. പരിശീലന സൗകര്യങ്ങൾ പോലും ഒരുക്കാതെ ഇങ്ങനെ ടൂർണമെന്റ് നടത്തുന്നത് വിഡ്ഢിത്തമാണെന്ന് കോച്ച് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന് ഭുവനേശ്വറിൽ പരിശീലന ഗ്രൗണ്ട് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സൂപ്പർ കപ്പിനായി 18 ദിവസങ്ങൾക്ക് ഇടയിൽ 12 വിമാന യാത്രകൾ നടത്തേണ്ടി വന്നു. അതുകൊണ്ട് തന്നെ പരിശീലനം നടത്താൻ സമയമില്ലായിരുന്നു. ഇത് പരിക്ക് പറ്റാൻ കാരണമായി. ഇവാൻ പറഞ്ഞു.
ഹോം എവേ ആയി ലീഗ് മത്സരങ്ങൾക്ക് ഇടയിൽ കപ്പ് മത്സരങ്ങൾ നടത്തണം. എന്നാലെ ഇത്തരം കപ്പ് ടൂർണമെന്റുകൾ കൊണ്ട് ഗുണമുണ്ടാകൂ എന്ന് ഇവാൻ പറഞ്ഞു.