ഇവാൻ മാജിക്ക് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ!! 2025വരെയുള്ള കരാറിൽ ഒപ്പുവെച്ചു

Img 20211225 141105
Credit: Twitter

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് 2025വരെ ക്ലബിൽ തുടരും. ഇവാൻ വുകൊമാനോവിച് 3 വർഷത്തെ പുതിയ ക്രാർ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാകുമിത്. ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ ഐ എസ് എൽ ഫൈനൽ വരെ എത്തിക്കാൻ ഇവാനായിരുന്നു. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും കൂടുതൽ ഗോളുകൾ, ഏറ്റവും കൂടുതൽ വിജയങ്ങൾ, ഏറ്റവും കൂടുതൽ പോയിന്റ് എന്നിങ്ങനെ പല റെക്കോർഡും ഇവാൻ ആദ്യ സീസണിൽ സ്വന്തമാക്കിയിരുന്നു.

ഇന്ന് ഒരു ഔദ്യോഗിക വീഡിയോയിലൂടെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇവാന്റെ പുതിയ കരാറ്റ് പ്രഖ്യാപിച്ചത്


Img 20220404 Wa0030
ഇവാന്റെ കീഴിൽ പ്ലേ ഓഫിൽ എത്താനും അവിടെ നിന്ന് ഫൈനൽ വരെ എത്താനും ബ്ലാസ്റ്റേഴ്സിനായി. ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കിരീടം കൈവിട്ടത്. ബ്ലാസ്റ്റേഴ്സിനൊപ്പം ദീർഘകാല ലക്ഷ്യമാണ് എന്ന് എന്നും പറഞ്ഞിരുന്ന ഇവാൻ ഈ ദീർഘകാല കരാറിലൂടെ ടീമിനും ആരാധകർക്കും ശുഭ പ്രതീക്ഷ നൽകുന്നു.

ആദ്യ സീസണിൽ ഹോർമിപാമിനെ പോലെ യുവതാരങ്ങളെ വളർത്തിയെടുക്കാനും ഒപ്പം സഹലിനെ പോലുള്ള താരങ്ങളെ അവരുടെ മികവിലേക്ക് ഉയർത്താനും ഇവാനായിരുന്നു. അടുത്ത സീസണിൽ കൊച്ചിയിൽ ആരാധകർക്ക് മുന്നിലാകും ഇവാന്റെ ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.

Previous articleജാക്ക്സണിൽ ഒരു ധോണി ടച്ച് ഉണ്ട് – മക്കല്ലം
Next article“കരാർ പുതുക്കിയതിൽ സന്തോഷം, അടുത്ത സീസണിൽ കൂടുതൽ മെച്ചപ്പെടണം” – ഇവാൻ