ഇവാൻ ആശാനും കേരള ബ്ലാസ്റ്റേഴ്സിനും കൊച്ചിയിൽ വൻ വരവേൽപ്പ്

Newsroom

ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം ഇന്ന് കൊച്ചിയിൽ മടങ്ങിയെത്തി. വിവാദങ്ങൾ നിറഞ്ഞ മത്സര ശേഷം മടങ്ങി എത്തിയ ടീമിന് വലിയ വരവേൽപ്പാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഭിച്ചത്. വലിയ സംഘം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വിമാനത്താവളത്തിലെത്തി ടീമിന് പിന്തുണ അറിയിച്ചു. അവർ പരിശീലകൻ ഇവാൻ വുകമാനോവിചിന് ഒപ്പമാണ് തങ്ങൾ എന്ന് അറിയിച്ചു.

കേരള 23 03 04 15 30 54 918

ഇവാന്റെ പേരിൽ ചാന്റുകളും അവർ പാടി. ഇന്നലെ ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരം എൽസ്ട്രാ ടൈമിൽ എത്തി നിൽക്കെ ടീം ഒരു വിവാദ ഗോൾ വഴങ്ങേണ്ടി വന്നതോടെ വുകമാനോവിച് തന്റെ താരങ്ങളെയും കൂട്ടി കളം വിട്ടത് ഇന്ത്യം ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. മോശം റഫറിയിംഗിന് എതിരെ ഇവാൻ കോച്ച് എടുത്ത നിലപാടിനെ പലരും വിമർശിക്കുന്നുണ്ട് എങ്കിലും ടീമും ആരാധകരും ഇവാനൊപ്പം ആണ്. ആരാധകരുടെ വലിയ പിന്തുണ ഇവാനെതിരെയും ക്ലബിനെതിരെയും വലിയ നടപടികൾ എടുക്കുന്നതിൽ നിന്ന് ലീഗ് അധികൃതരെയും പിന്തിരിപ്പിക്കും എന്നാണ് ഇപ്പോൾ മലയാളി ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്.