ഇവാൻ വുകൊമാനോവിച് അടുത്ത മാസം കേരളത്തിൽ എത്തും

Newsroom

Ivan

പുതിയ സീസണായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച് അടുത്ത മാസം തന്നെ കേരളത്തിൽ എത്തും. ജൂലൈയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ആരംഭിക്കും. ഇവാനെത്തും മുമ്പ് തന്നെ റിസേർവ്സ് താരങ്ങളും ഇന്ത്യൻ താരങ്ങളും കൊച്ചിയിൽ എത്തും. ഇവാൻ എത്തുന്നതോടെ സീനിയർ താരങ്ങളും എത്തും. കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ പ്രീസീസൺ തുടങ്ങിയിരുന്നു. അത് കേരളത്തിന് വലിയ ഗുണം ആവുകയും ചെയ്തു.

പ്രീസീസൺ ഒരുക്കങ്ങൾക്ക് ആയി സൗഹൃദ മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിൽ തന്നെ ഒരുക്കും. ട്രാൻസ്ഫറുകൾ എല്ലാം പൂർത്തി ആയാൽ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിനായി പോകും. അതും കഴിഞ്ഞാകും ഐ എസ് എൽ നടക്കുക. ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ കേരളത്തിൽ തന്നെയാകും ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ നടക്കുക.