വിശാൽ കെയ്ത് ചെന്നൈയിൻ വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈയിന്റെ ഗോൾ കീപ്പറായിരുന്ന വിശാൽ കെയ്ത് ക്ലബ് വിട്ടു. താരം ക്ലബ് വിടുകയാണെന്ന് ചെന്നൈയിൻ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹൻ ബഗാനിലേക്ക് ആകും വിശാൽ കെയ്ത് പോവുക. വിശാൽ രണ്ട് വർഷത്തെ കരാർ ബഗാനിൽ ഒപ്പുവെക്കും. ഈ കഴിഞ്ഞ സീസണോടെ വിശാലിന്റെ ചെന്നൈയിനുമായുള്ള കരാർ അവസാനിച്ചിരുന്നു.

2019 മുതൽ ചെന്നൈയിനൊപ്പം ഉള്ള താരമാണ് വിശാൽ. കഴിഞ്ഞ സീസണിൽ താരം ആകെ 9 മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ. പൂനെ സിറ്റിയുടെ ഗോൾകീപ്പർ ആയിരുന്ന കെയ്ത് ആ ക്ലബ് ഇല്ലാതായതോടെയാണ് ചെന്നൈയിനിലേക്ക് എത്തിയത്. മുമ്പ് ഷില്ലോങ്ങ് ലജോങ്ങിന്റെ വല കാത്തുകൊണ്ടാണ് വിഷാൽ കെയ്ത് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടിയത്. ഹിമാചൽ പ്രദേശ് സ്വദേശിയായ വിശാൽ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് ഇന്ത്യൻ അണ്ടർ 23 ടീമിന്റെ വല കാത്തിട്ടുണ്ട്.