“കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് പോയിന്റും അർഹിച്ചിരുന്നു, റഫറിമാർ മെച്ചപ്പെടണം” – വുകമാനോവിച്

Ivan Vukomanovic

ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് പോയിന്റും അർഹിച്ചിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്നലെ കേരളത്തിന്റെ രണ്ട് ഗോളുകൾ റഫറി തെറ്റായി നിഷേധിച്ചിരുന്നു. ഇതാണ് കേരളം സമനില വഴങ്ങാൻ കാരണമായത്.

“ഈ മത്സരത്തെ സ്വാധീനിക്കുന്ന റഫറിമാരും മെച്ചപ്പെടേണ്ടതുണ്ട്” ഇവാൻ പറഞ്ഞു. എന്നാൽ രൂക്ഷമായി റഫറിയെ വിമർശിക്കാൻ അദ്ദേഹം തയ്യാറായില്ല. “അവരും മനുഷ്യരാണ്. അവരെ സഹായിക്കാൻ നാമെല്ലാവരും ഉണ്ടാകണം” അദ്ദേഹം പറഞ്ഞു.

എല്ലാവരും പുറത്ത് നിന്ന് ആക്രോശിക്കുന്നത് ഇവരെ സമ്മർദ്ദത്തിലാക്കുന്നു. ഞങ്ങളും അവരെ സഹായിക്കണമെന്ന് ISL-ൽ നിന്നുള്ള ആളുകൾ ഞങ്ങളോട് നേരത്തെ പറഞ്ഞിട്ടുണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. മുന്നോട്ട് പോകുമ്പോൾ റഫറിമാരെ മെച്ചപ്പെടുത്താൻ കൂടുത നിക്ഷേപിക്കും എന്ന് ഐ എസ് എൽ ഉറപ്പ് നൽകിയിട്ടുണ്ട് എന്നും ഇവാൻ പറഞ്ഞു.

Previous articleദക്ഷിണാഫ്രിക്കയ്ക്ക് യാത്രയാകുന്നതിന് മുമ്പ് ഇന്ത്യന്‍ ടീമിന് മൂന്ന് ദിവസത്തെ ക്വാറന്റീന്‍
Next article“ബാഴ്സലോണക്ക് ഇനി എല്ലാ മത്സരവും ഫൈനലാണ്” – പികെ