ഏഷ്യൻ കപ്പ് എല്ലാ ടീമുകളെയും മോശമായി ബാധിച്ചു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഏഷ്യൻ കപ്പിനായി താരങ്ങളെ ദേശീയ ടീമിനായി നൽകിയ ടീമുകൾ എല്ലാം ഇപ്പോൾ ഫോം കണ്ടെത്താൻ വിഷമിക്കുന്നുണ്ട്. ഏഷ്യൻ കപ്പിനായി ദേശീയ ടീമിലേക്ക് താരങ്ങളെ നൽകേണ്ടി വരാത്ത നോർത്ത് ഈസ്റ്റ്, ജംഷദ്പൂർ, ഒഡീഷ ടീമുകൾ ഐ എസ് എല്ലിൽ ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നതും നിങ്ങൾക്ക് കാണാൻ എന്ന് ഇവാൻ പറഞ്ഞു.
ദേശീയ ടീമിലേക്ക് പോയ താരങ്ങൾ തിരികെ സ്ക്വാഡിൽ എത്തി എങ്കിലും അവർ ഐ എസ് എല്ലിന്റെ ലെവലിലേക്ക് തിരികെയെത്തിട്ടില്ല. അതിന് ഇനിയും സമയം എടുക്കും. ഇത് ടീമുകളുടെ റിതം തെറ്റിക്കുന്നുണ്ട്. ഇവാൻ പറഞ്ഞു.
സീസണ് ഇടയിൽ വലിയ ടൂർണമെന്റുകൾ വെച്ചാൽ ഇങ്ങനെയാണ്. ലോകകപ്പും യൂറോ കപ്പും രണ്ട് സീസണുകളുടെ ഇടയിൽ വെക്കുന്നത് ഇതുകൊണ്ടാണ്. ഇവാൻ പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് നവംബറിൽ വെച്ചപ്പോൾ യൂറോപ്പിലെ പല ക്ലബുകളും അതിനു ശേഷം വിഷമിക്കുന്നത് കാണാൻ ആയിരിന്നു. ഇവാൻ പറഞ്ഞു.
ഏഷ്യൻ കപ്പിനു ശേഷം ഐ എസ് എല്ലിന്റെ ലെവൽ താഴോട്ട് പോയെന്ന് ആണ് താൻ വിശ്വസിക്കുന്നത് എന്നും ഇവാൻ പറഞ്ഞു.