ഐ എസ് എൽ സെമി ഫൈനലുകൾ തീരുമാനമായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ സെമി ഫൈനൽ ഫിക്സ്ചറുകൾ തീരുമാനമായി. ഇന്നലെ ലീഗ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെയാണ് സെമി ഫൈനലുകൾ ഉറപ്പായത്. ഇന്നലെ നോർത്ത് ഈസ്റ്റിനോട് ചെന്നൈയിൻ സമനില വഴങ്ങിയതോടെ ചെന്നൈയിൻ ലീഗിൽ നാലാമത് തന്നെ ഫിനിഷ് ചെയ്തു. നാലാമത് ഫിനിഷ് ചെയ്ത ചെന്നൈയിൻ സെമി ഫൈനലിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ എഫ് സി ഗോവയെ നേരിടും.

എഫ് സി ഗോവ 18 മത്സരങ്ങളിൽ 39 പോയന്റുമായാണ് ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്തത്. മുമ്പ് 2015 ഫൈനലിൽ ഗോവയും ചെന്നൈയിനും തമ്മിൽ ഏറ്റുമുട്ടിയ ക്ലാസിക് മത്സരങ്ങളുടെ ഓർമ്മയുള്ള ഇന്ത്യൻ ഫുട്ബോൾ ആരാധകർ അത്തരം പോരാട്ടമാകും സെമി ഫൈനലിലെ ഇരുപാദങ്ങളിൽ പ്രതീക്ഷിക്കുന്നത്. ലീഗിലെ മറ്റൊരു സെമിയിൽ ലീഗിൽ രണ്ടാമത് ഫിനിഷ് ചെയ്ത എ ടി കെ കൊൽക്കത്ത മൂന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ് സിയെ നേരിടും.

34 പോയന്റുമായാണ് എ ടി കെ ലീഗിൽ രണ്ടാമത് ഫിനിഷ് ചെയ്തത്. 30 പോയന്റുമായാണ് ബെംഗളൂരു എഫ് സി ലീഗിൽ മൂന്നാമത് ഫിനിഷ് ചെയ്ത്. ഐ എസ് എല്ലിൽ ഏറ്റവും മികച്ച ഫിസിക്കൽ ടീമുകൾ തമ്മിലുള്ള പോരാട്ടമായി ബെംഗളൂരുവും എ ടി കെയും തമ്മിലുള്ള സെമി മാറും.

Semi-final fixtures:

Semi-Final 1 – 1st Leg

Chennaiyin FC vs FC Goa

Date: February 29, 2020

Venue: Jawaharlal Nehru Stadium, Chennai

Semi-Final 1 – 2nd Leg

FC Goa vs Chennaiyin FC

Date: March 7, 2020

Venue: Jawaharlal Nehru Stadium, Goa

Semi-Final 2 – 1st Leg

Bengaluru FC vs ATK FC

Date: March 1, 2020

Venue: Sree Kanteerava Stadium, Bengaluru

Semi-Final 2 – 2nd Leg

ATK FC vs Bengaluru FC

Date: March 8, 2020

Venue: Vivekananda Yuba Bharati Krirangan, Kolkata