ഐ എസ് എല്ലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം

Img 20220228 014813

2021-22 ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 104-ാം മത്സരത്തിൽ തിങ്കളാഴ്ച വാസ്കോഡ ഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. ഇരു ടീമുകൾക്കും അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെടാനുള്ള പോരാട്ടമാണ് ഇത്. എസ്‌സി ഈസ്റ്റ് ബംഗാൾ 18 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. മറുവശത്ത്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി 19 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി പത്താം സ്ഥാനത്താണ്.

ഇരുടീമുകളും തമ്മിൽ വേർതിരിക്കുന്നത് മൂന്ന് പോയിന്റ് മാത്രമായതിനാൽ ടേബിളിൽ അവസാന സ്ഥാനം ഒഴിവാക്കാനുള്ള പോരാട്ടമായിരിക്കും ഇത്.

എസ്‌സി ഈസ്റ്റ് ബംഗാളിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഇതുവരെ ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്തിയിട്ടിഅ. അവർ മൂന്ന് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും NEUFC ആണ് വിജയിച്ചത്. ഇന്നത്തെ മത്സരം രാത്രി 7.30ന് തത്സമയം ഹോട്സ്റ്റാറിലും സ്റ്റാർ നെറ്റ്വർക്കിലും കാണാം.