ഐ എസ് എൽ പുതിയ സീസൺ തുടങ്ങാൻ ഇനി ഒരു മാസം കൂടെ. നവംബർ 20ന് തന്നെ ഐ എസ് എൽ സീസൺ തുടങ്ങും. ഇത് സബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് എത്തി. ഈ ആഴ്ച തന്നെ ഐ എസ് എൽ പുതിയ സീസൺ ഫിക്സ്ചറും എത്തും. ആദ്യമായി 11 ടീമുകൾ പങ്കെടുക്കുന്ന ഐ എസ് എൽ ആകും ഇത്തവണത്തേത്. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗിൽ 11 ടീമുകൾ ആയത്.
ഗോവയിൽ മൂന്ന് വേദികളികായാണ് ഐ എസ് എൽ നടത്താൻ തീരുമാനിച്ചിരുന്നത്. ടീമുകൾ ഒക്കെ ഗോവയിൽ എത്തി ക്വാരന്റൈനും കഴിഞ്ഞ് പരിശീലനം ആരംഭിച്ചു കഴിഞ്ഞു. സൈനിംഗുകളും ഒരു വിധം എല്ലാ ടീമുകളും പൂർത്തിയാക്കി. ഒക്ടോബർ 23വരെ ആണ് സ്ക്വാഡ് രജിസ്റ്റർ ചെയ്യാനുള്ള സമയം. ശക്തമായ കൊറോണ പ്രൊട്ടോക്കോൾ പ്രകാരമാണ് ടീമുകൾ പരിശീലനൻ അടക്കം എല്ലാ കാര്യങ്ങളും ഗോവയിൽ ചെയ്യുന്നത്.
വരുന്ന ആഴ്ച മുതൽ ഐ എസ് എൽ ടീമുകൾ പരസ്പരം പ്രീസീസൺ സൗഹൃദ പോരാട്ടങ്ങൾ നടത്തി തുടങ്ങും.