ഐ എസ് എല്ലിലെ അവസാന സ്ഥാനം ഈസ്റ്റ് ബംഗാളിന് തന്നെ. ഇന്ന് നടന്ന മത്സരത്തിൽ അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളും നോർത്ത് ഈസ്റ്റും 1-1 എന്ന സമനിലയിൽ പിരിഞ്ഞു. ഇതോടെ ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി. ഇന്ന് ആദ്യ പകുതിയുടെ അവസാന നിമിഷം സഹനക് ആണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. ഇതിന് രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ഈസ്റ്റ് ബംഗാൾ മറുപടി നൽകി.
55ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി പെരോസവിച് ആണ് ലക്ഷ്യത്തിൽ എത്തിച്ചത്. ഈ സമനിലയോടെ നോർത്ത് ഈസ്റ്റിന്റെ സീസൺ അവസാനിച്ചു. 20 മത്സരങ്ങളിൽ 14 പോയിന്റുമായി പത്താമതാണ് അവർ ഫിനിഷ് ചെയ്തത്. 19 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. ഇനി അവസാന മത്സരം വിജയിച്ചാലും ഹെഡ് ടു ഹെഡിൽ നോർത്ത് ഈസ്റ്റ് തന്നെ മുന്നിൽ നിൽക്കും.














