ഈ പത്ത് പോയിന്റ് അഫ്ഗാനിസ്ഥാന് കാര്യങ്ങള്‍ എളുപ്പമാക്കും – ഹസ്മത്തുള്ള ഷഹീദി

Sports Correspondent

Afghanistanrashidkhan

ബംഗ്ലാദേശിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിൽ പരാജയമേറ്റു വാങ്ങിയെങ്കിലും അവസാന മത്സരത്തിൽ ആധികാരിക ജയം ആണ് ടീം നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗ് പരാജയം ആണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. ഐസിസി ലോകകപ്പ് യോഗ്യതയ്ക്കായി ഇനിയങ്ങോട്ടുള്ള പ്രയാണത്തിൽ ഈ പത്ത് പോയിന്റ് വളരെ നിര്‍ണ്ണായകം ആയിരിക്കുമെന്നാണ് ടീമിന്റെ ഏകദിന ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷഹീദി വ്യക്തമാക്കിയത്.

നേരത്തെ അയര്‍ലണ്ടിനെയും വെസ്റ്റിന്‍ഡീസിനെയും പരാജയപ്പെടുത്തിയ അഫ്ഗാനിസ്ഥാന് 60 പോയിന്റാണ് ഉണ്ടായിരുന്നത്. ഈ വിജയം കൂടിയായപ്പോള്‍ 70 പോയിന്റുമായി ടീം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയങ്ങള്‍ നിരാശ നല്‍കുന്നതായിരുന്നുവെങ്കിലം ക്രിക്കറ്റിൽ ഇത് സംഭവിക്കുന്ന കാര്യമാണെന്നും ഷഹീദി വ്യക്തമാക്കി.