ഐ എസ് എല്ലിൽ പുതിയ റെക്കോർഡ് കുറിക്കാൻ ഒരുങ്ങി മുംബൈ സിറ്റി

Img 20210130 122634

ഇന്ന് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനെ നേരിടാൻ ഒരുങ്ങുന്ന മുംബൈ സിറ്റിക്ക് മുന്നിൽ ഒരു റെക്കോർഡ് ഉണ്ട് സ്വന്തമാക്കാൻ. ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ പരാജയപ്പെട്ടില്ല എങ്കിൽ മുംബൈ സിറ്റിക്ക് ഐ എസ് എല്ലിൽ അപരാജിത കുതിപ്പിൽ ഒരു പുതിയ റെക്കോർഡ് ഉണ്ടാകും. ഇപ്പോൾ 12 മത്സരങ്ങൾ ആയി മുംബൈ സിറ്റി ഒരു മത്സരം പരാജയപ്പെട്ടിട്ട്. എഫ് സി ഗോവ കഴിഞ്ഞ സീസണിൽ കുറിച്ച 12 അപരാജിത മത്സരങ്ങൾ എന്ന റെക്കോർഡ് മറികടക്കാൻ ഇന്ന് മുംബൈ സിറ്റിക്ക് ആകും.

എന്നാൽ കാര്യങ്ങൾ അത്രം എളുപ്പമല്ല. മുംബൈ സിറ്റി ഈ സീസണിൽ പരാജയപ്പെട്ട ഏക ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. അതുകൊണ്ട് അവരോട് പക വീട്ടുക കൂടെ ലൊബേരയുടെ ടീമിന്റെ ലക്ഷ്യമാകും. ഖാലിദ് ജമീൽ പരിശീലകനായ ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നല്ല ഫോമിലാണ് കളിക്കുന്നത്. അവസാന രണ്ടു മത്സരവും വിജയിക്കാൻ നോർത്ത് ഈസ്റ്റിനായിരുന്നു. ഇന്നും വിജയം തന്നെ ആയിരിക്കും അവരുടെ ലക്ഷ്യം. രാത്രി 7.30നാണ് മത്സരം.

Previous articleഎമ്പപ്പയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് ആരംഭിച്ചു
Next articleമെസ്സിയെ വിൽക്കാത്തത് ബാഴ്സലോണ ചെയ്ത തെറ്റാണ് എന്ന് റിവാൾഡോ