എമ്പപ്പയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് ആരംഭിച്ചു

20201206 113338

അടുത്ത സീസണിലേക്കുള്ള റയൽ മാഡ്രിഡിന്റെ പ്രധാന ട്രാൻസ്ഫർ ടാർഗറ്റായി എമ്പപ്പെ മാറുകയാണ്. പി എസ് ജി താരമായ എമ്പപ്പെയെ സ്വന്തമാക്കാനുള്ള ചർച്ചകൾ റയൽ മാഡ്രിഡ് ആരംഭിച്ചതായി സ്പാനിഷ് മാധ്യമമായ മാഴ്സ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എമ്പപ്പെയ്ക്കായി സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഔദ്യോഗികമായി ബിഡ് സമർപ്പിക്കാൻ ആണ് റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നത്.

എമ്പപ്പെ പി എസ് ജിയിൽ പുതിയിൽ കരാർ ഒപ്പുവെക്കാനുള്ള ചർച്ചകൾ നേരത്തെ ആരംഭിച്ചിരുന്നു എങ്കിലും ഇതുവരെ പുതിയ കരാർ ധാരണ ആയിട്ടില്ല. പി എസ് ജി താരത്തെ നിലനിർത്താൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഫ്രഞ്ച് ലീഗ് വിട്ട് ലാലിഗയിലേക്ക് വരാൻ എമ്പപ്പെ ആഗ്രഹിക്കുന്നുണ്ട്. സിദാന്റെ സാന്നിദ്ധ്യവും എമ്പപ്പെ റയൽ മാഡ്രിഡ് അഭ്യൂഹങ്ങൾക്ക് ബലമേകുന്നുണ്ട്. ബെൻസീമ അല്ലാതെ ഗോളടിക്കാൻ ആളില്ലാത്തതിനാൽ അവസാന കുറേ കാലമായി ഒരു നല്ല സ്ട്രൈക്കർക്കായുള്ള അന്വേഷണത്തിൽ ആണ് റയൽ മാഡ്രിഡും.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഗാർനറിന്റെ ലോൺ അവസാനിപ്പിച്ചു
Next articleഐ എസ് എല്ലിൽ പുതിയ റെക്കോർഡ് കുറിക്കാൻ ഒരുങ്ങി മുംബൈ സിറ്റി