ഐ എസ് എൽ മലയാളി ഇലവനും സന്തോഷ് ട്രോഫി ഇലവനും നാളെ നേർക്കുനേർ

സന്തോഷ് ട്രോഫിക്ക് മുന്നോടിയായി സന്തോഷ് ട്രോഫി താരങ്ങളും ഐ എസ് എൽ താരങ്ങളും ഏറ്റുമുട്ടുന്നു.Wake Up Football Academy ഉം Wake Up Sports Charity യും സംയുക്തമായി നടത്തുന്ന മത്സരത്തിൽ കേരള സന്തോഷ് ട്രോഫി ഇലവനും ഐ എസ്‌ എൽ കേരള ഇലവനും തമ്മിൽ ഏറ്റുമുട്ടും. നാളെ രാത്രി 7:30ന് എടവണ്ണ സീതിഹാജി ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് ആകും മത്സരം.

ഐ എസ്‌ എൽ കേരള ഇലവനിൽ ആശിഖ് കുരുണിയൻ, സുഹൈർ വി പി, മഷൂർ ഷെരീഫ്, ഇർഷാദ്, പ്രശാന്ത് മോഹൻ, ലിയോൺ അഗസ്റ്റിൻ, രഹ്നേഷ്, നെമിൽ മുഹമ്മദ്, ഗനി, ജസ്റ്റിൻ ജോർജ് എന്നിവർ കളിക്കും എന്നാണ് വാർത്തകൾ.Img 20220411 Wa0003