“ഐ എസ് എല്ലിൽ കൊൽക്കത്ത ഡാർബി ഉണ്ടാകുന്നതിൽ സന്തോഷം”

- Advertisement -

ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിൽ എത്തുന്നതിൽ വലിയ സന്തോഷം അറിയിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബെയ്ചുങ് ബൂട്ടിയ. ഈസ്റ്റ് ബംഗാൾ ആരാധകരുടെ ഏറെ കാലത്തെ പ്രാർത്ഥനകൾക്ക് ഉള്ള ഉത്തരമാണ് ഇതെന്നും അവരെ ഓർത്ത് സന്തോഷം ഉണ്ട് എന്നും ബൂട്ടിയ പറഞ്ഞു. ഈസ്റ്റ് ബംഗാൾ ഏറെ കാത്തിരുന്ന പുതിയ സ്പോൺസർ എത്തി താമസിയാതെ ഐ എസ് എല്ലിലേക്ക് എത്തുന്ന പ്രഖ്യാപനവും വരും എന്ന് ബൂട്ടിയ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇനി ഐ എസ് എല്ലിൽ കൊൽക്കത്ത ഡാർബി ഉണ്ടാകും എന്നത് ഐ എസ് എല്ലിനെ തന്നെ മെച്ചപ്പെടുത്തും എന്നും അദ്ദേഹ പറഞ്ഞു. ഈസ്റ്റ് ബംഗാൾ ഇതിനകം തന്നെ ഐ എസ് എൽ മനസ്സിൽ കണ്ടു കൊണ്ടാണ് ടീം ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഐ എസ് എൽ പ്രവേശനത്തിനുള്ള പ്രഖ്യാപനം വൈകിയാലും പ്രശ്നമില്ല എന്നും ബൂട്ടിയ പറഞ്ഞു. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഇല്ലെങ്കിലും ഐലീഗിന്റെ ആവേശം ചോരില്ല എന്നും പ്രൊമോഷനും റിലഗേഷനും ഉടൻ വരും എന്നത് കൊണ്ട് തന്നെ ഐലീഗും മെച്ചപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

Advertisement