ഐ എസ് എൽ ക്ലബിന്റെ പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനായി ഖാലിദ് ജമീല്

20211024 151053

അവസാനം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആ ധൈര്യം കാണിച്ചു. ഒരു ഐ എസ് എൽ ക്ലബിന്റെ പരിശീൽകനായി ഒരു ഇന്ത്യൻ പരിശീലകൻ സ്ഥിര കരാറിൽ നിയമിക്കപ്പെട്ടിരിക്കുകയാണ്. ഖാലിസ് ജമീലിനെ പുതിയ സീസണിലെ പരിശീലകനായി നിയമിച്ചതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണിൽ ഖാലിദ് ജമീൽ പകുതിക്ക് വെച്ച് നോർത്ത് ഈസ്റ്റിന്റെ ചുമതലയേൽക്കുകയും ക്ലബിനെ മുന്നോട്ടേക്ക് നയിക്കുകയും ചെയ്തിരുന്നു. ജമീലിന് കീഴിൽ ടീം നടത്തിയ പ്രകടനം തന്നെയാണ് ക്ലബ് അദ്ദേഹത്തിന് സ്ഥിര കരാർ നൽകാൻ ക്ലബ് തീരുമാനിക്കാൻ കാരണം.

മുമ്പ് ഐ ലീഗിൽ ഐസോളിനൊപ്പം അത്ഭുതങ്ങൾ കാണിച്ച പരിശീലകൻ ഖാലിദ് ജമീൽ ഇനി ഐ എസ് എല്ലിലും കിരീടം ഉയർത്തിയാൽ അത് അഭിമാനകരമാകും. മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും പരിശീലകനായി ജമീൽ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. 2016-17 സീസണിൽ ഐസോളിനെ ഐലീഗ് ചാമ്പ്യന്മാരാക്കി ഇന്ത്യൻ ഫുട്ബോളിനെ തന്നെ ഖാലിദ് ജമീൽ ഞെട്ടിച്ചിരുന്നു. മുമ്പ് മുംബൈ എഫ് സിയേയും ജമീൽ പരിശീലിപ്പിച്ചിട്ടുണ്ട്.

Previous article“ബാഴ്സലോണ ആരാധകർക്ക് അഭിമാനിക്കാൻ ആകുന്ന പ്രകടനം കാഴ്ചവെക്കണം” – കോമാൻ
Next articleനൈയിമിനും മുഷ്ഫിക്കുറിനും അര്‍ദ്ധ ശതകം, മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്