അവസാന നിമിഷ ഗോളിൽ സമനില പിടിച്ച് നോർത്ത് ഈസ്റ്റ്

ഐ എസ് എല്ലിൽ മറ്റൊരു മത്സരത്തിൽ കൂടെ അവസാന നിമിഷ ഗോളിൽ കളിയുടെ ഫലം മാറിയിരിക്കുകയാണ്. ജംഷദ്പൂർ എഫ് സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ഇന്ന് നടന്ന മത്സരത്തിൽ അവസാന നിമിഷം വരെ ജംഷദ്പൂർ ഒരു ഗോളിന് മുന്നിൽ നിന്നതായിരുന്നു എന്നാൽ 90ആം മിനുട്ടിലെ ഗോൾ നോർത്ത് ഈസ്റ്റിൻ സമനില നൽകി.

കളിയുടെ 26ആം മിനുട്ടിൽ സെർജിയോ കാസ്റ്റിലിന്റെ ഗോളിൽ ആയിരുന്നു നോർത്ത് ഈസ്റ്റ് ലീഡ് എടുത്തത്. ഈ ഗോളോടെ കാസ്റ്റിൽ ലീഗിലെ ടോപ് സ്കോറർ ആയി. സ്വന്തം ഹോം ഗ്രൗണ്ടിൽ കളിയുടെ 90ആം മിനുട്ട് വരെ മുന്നിട്ടു നിൽക്കാൻ ജംഷദ്പൂരിനായി. എന്നാൽ അവസാന നിമിഷം ട്രിയാഡിസ് നോർത്ത് ഈസ്റ്റിനെ രക്ഷിച്ചു. ജ്യാനിന്റെ പാസിൽ നിന്നായിരുന്നു ട്രിയാഡിസിന്റെ ഗോൾ. സമനില 11 പോയന്റോടെ ജംഷദ്പൂരിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. 10 പോയന്റുള്ള നോർത്ത് ഈസ്റ്റ് നാലാം സ്ഥാനത്താണ് ഉള്ളത്.

Previous articleഅഗ്വേറോ മാഞ്ചസ്റ്റർ ഡെർബിക്ക് ഉണ്ടാവില്ല
Next articleഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തത് 971 താരങ്ങള്‍