അഗ്വേറോ മാഞ്ചസ്റ്റർ ഡെർബിക്ക് ഉണ്ടാവില്ല

- Advertisement -

കിരീട പോരാട്ടത്തിൽ ലിവർപൂളിന് ഏറെ പിറകിലേക്ക് പോയ മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസ വാർത്തകൾ ഒന്നും ലഭിക്കുന്നില്ല. കഴിഞ്ഞ ആഴ്ച പരിക്കേറ്റ സെർജിയോ അഗ്വേറോ ഒരാഴ്ച കൂടെ പുറത്തിരിക്കേണ്ടി വരും. അടുത്ത ആഴ്ച നടക്കുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ അഗ്വേറോ ഉണ്ടാകില്ല എന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള അറിയിച്ചു.

മാഞ്ചസ്റ്റർ ഡെർബി അടക്കം രണ്ട് മത്സരങ്ങൾ കൂടെ അഗ്വേറോയ്ക്ക് നഷ്ടമാകും. അഗ്വേറോ ഇല്ലാതെ ഇറങ്ങിയ കഴിഞ്ഞ മത്സരം ജയിക്കാൻ സിറ്റിക്ക് ആയിരുന്നില്ല. ജീസുസ് ഫോമിൽ ഇല്ലാത്തതും ഗ്വാർഡിയോളയെ അലട്ടുന്നുണ്ട്. മാഞ്ചസ്റ്റർ ഡെർബി കൂടെ വിജയിക്കാൻ ആയില്ല എങ്കിൽ ലിവർപൂളിനെ എത്തിപ്പിടിക്കാം എന്നുള്ള പ്രതീക്ഷ സിറ്റിക്ക് പൂർണ്ണമായും അവസാനിച്ചേക്കും.

Advertisement