ഇന്ന് ജംഷദ്പൂർ ഈസ്റ്റ് ബംഗാൾ പോരാട്ടം

Img 20211121 022640

ഇന്ന് ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിന്റെ മൂന്നാം മത്സരത്തിൽ എസ്സി ഈസ്റ്റ് ബംഗാൾ ജംഷഡ്പൂർ എഫ്സിയെ നേരിടും. ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണിൽ കാര്യമായ പ്രകടനം നടത്താൻ കഴിയാതിരുന്ന ഈസ്റ്റ് ബംഗാൾ ഈ സീസണിൽ കരുത്ത് തെളിയിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ സീസണിൽ ഇവർ ലീഗ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തായിരുന്നു എത്തിയത്.

ജംഷദ്പൂർ കഴിഞ്ഞ സീസണിൽ ലീഗ് സ്റ്റാൻഡിംഗിൽ ആറാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. ഇതുവരെ പ്ലേ ഓഫ് കാണാൻ കഴിയാതുരുന്ന ടീമാണ് ജംഷദ്പൂദ്. രണ്ട് ടീമുകളും ഇന്ന് മൂന്ന് പോയിന്റുകളിൽ കണ്ണുംനട്ട് ആകും ഇറങ്ങുക. ജംഷദ്പൂരിൽ മലയാളി താരങ്ങളായ രെഹ്നേഷും അനസും ഉണ്ട്. ഈസ്റ്റ് ബംഗാൾ പുതിയ പരിശീലകൻ മനോലോ ഡയസിന് കീഴിലാണ് ഇപ്പോൾ കളിക്കുന്നത്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം.

Previous articleസെർജിയോ അഗ്യൂറോ ഫുട്‌ബോളിൽ നിന്നു വിരമിക്കുന്നു
Next articleലിവർപൂൾ തങ്ങളെക്കാൾ മികച്ച ടീം ആയിരുന്നു, ക്ലോപ്പും ആയി പ്രശ്നങ്ങൾ ഒന്നുമില്ല ~ മൈക്കിൾ ആർട്ടെറ്റ