അഞ്ച് ഗോൾ ത്രില്ലറിൽ ജയിച്ച് കയറി ഹൈദരാബാദ്

Img 20220127 213806

ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ച് ഗോൾ ത്രില്ലറിൽ ജയിച്ച് കയറി ഹൈദരാബാദ് എഫ്സി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡീഷയെ ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ഒരു ഗോൾ വഴങ്ങിയതിന് ശേഷമാണ് ഹൈദരാബാദ് ശക്തമായ തിരിച്ച് വരവ് നടത്തിയത്. ഹൈദരാബാദ് എഫ്സിക്ക് വേണ്ടി ജോയൽ, ഹവോ വിക്ടർ,ആകാശ് മിശ്ര എന്നിവർ സ്കോർ ചെയ്തപ്പോൾ ഒഡീഷക്ക് വേണ്ടി ജെറിയും ജോനാഥാസും ആശ്വാസ ഗോളുകൾ നേടി. ഒഡീഷ എഫ്സിക്കെതിരായ വമ്പൻ ജയം പോയന്റ് നിലയിൽ ഹൈദരാബാദ് എഫ്സിയെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.

Img 20220127 213742

കളിയുടെ ആദ്യ പകുതിയിൽ ജെറിയിലൂടെ ഒഡീഷ മുന്നിലെത്തിയിരുന്നു. തുടക്കം മുതൽ തന്നെ ഹൈദരാബാദിന് അവസരങ്ങൾ ലഭിച്ചെങ്കിലും ഒരൊറ്റ അറ്റാക്കിൽ ജെറിയിലൂടെ ഒഡീഷ ലീഡ് നേടി. രണ്ടാം പകുതിയിൽ ഹെഡ്ഡറിലൂടെ ജോയൽ സമനില പിടിച്ചു‌. പിന്നീട് ഹാവോ വിക്ടറിലൂടെ ഹൈദരാബാദ് ലീഡ് നേടുകയും ചെയ്തു. ആശിശ് റായുടെ ഫ്രീ കിക്ക് ഗോളാക്കി മിശ്ര മൂന്നാം ഗോളുമടിച്ചു. 84ആം മിനുട്ടിൽ ജോനാഥാസിലൂടെ ഒഡീഷ തിരികെ വരാൻ ശ്രമിച്ചെങ്കിലും ഹൈദരാബാദ് വിജയം സ്വന്തമാക്കി. ഇതോടെ 13 കളികളിൽ 23 പോയന്റുമായി ഒന്നാമതാണ് ഹൈദരാബാദ്. രണ്ടാമത്11 മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ് 20പോയന്റുമായുള്ളത്.

Previous articleട്രയോരെക്ക് വേണ്ടി ബാഴ്സലോണയും രംഗത്ത്, രജിസ്റ്റർ ചെയ്യാനാകുമോ എന്ന പേടി ബാക്കി
Next articleഇംഗ്ലണ്ട് മുന്‍ നിര താരങ്ങള്‍ക്ക് ഐപിഎല്‍ മത്സരങ്ങളില്‍ ചിലത് നഷ്ടമാകും