ട്രയോരെക്ക് വേണ്ടി ബാഴ്സലോണയും രംഗത്ത്, രജിസ്റ്റർ ചെയ്യാനാകുമോ എന്ന പേടി ബാക്കി

20220127 202700

ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചത് മുതൽ സ്പർസ് വോൾവ്സിന്റെ അറ്റാക്കിംഗ് താരം ട്രയോരെയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്പർസിനെ ഓവർട്ടേക്ക് ചെയ്ത് കൊണ്ട് ബാഴ്സലോണയും ട്രയോരെക്ക് വേണ്ടി രംഗത്ത് എത്തിയിരിക്കുകയാണ്. മുൻ ബാഴ്സലോണ അക്കാദമി താരമാണ് ട്രയോരെ. ട്രയോരക്ക് വേണ്ടി ബാഴ്സലോണ ചർച്ചകൾ നടത്തുന്നുണ്ട് എങ്കിലും താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കിയാൽ ബാഴ്സലോണക്ക് ട്രയോരെയെ രജിസ്റ്റർ ചെയ്യാൻ ആയേക്കില്ല.

രജിസ്ട്രേഷൻ കൂടെ എളുപ്പമാക്കുന്ന തരത്തിൽ ട്രയോരെയുടെ സൈനിംഗ് നടത്താൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. ഇനി മൂന്ന് ദിവസം മാത്രമെ ട്രാൻസ്ഫർ വിൻഡോയിൽ ഉള്ളൂ.

6 മാസത്തെ ലോണിൽ ആകും താരം ആദ്യം ബാഴ്സലോണയിലേക്ക് പോവുക. ആര് സൈൻ ചെയ്താലും ലോൺ ഫീ ആയി തന്നെ വലിയ തുക തന്നെ നൽകേണ്ടി വരും. 25 കാരനായ സ്പെയിൻകാരന് നേരത്തെ 15 മില്യൺ പൗണ്ടിന്റെ ഓഫർ സ്പർസ് നൽകി എങ്കലും വോൾവ്സ് നിരസിച്ചിരുന്നു‌. വോൾവ്സിൽ ഇനി 18 മാസത്തെ കരാർ മാത്രമേ ട്രയോരക്ക് ശേഷിക്കുന്നുള്ളൂ.