ഇത്തവണ മുതൽ ഐ.എസ്.എല്ലിൽ ഉദ്‌ഘാടന പരിപാടികൾ വേണ്ടെന്ന് തീരുമാനിച്ച് ഐ.എസ്.എൽ സംഘാടകർ. ഫുട്ബോളുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കി കൂടുതൽ പ്രൊഫഷണൽ ആവാനാണ് ഐ.എസ്.എല്ലിന്റെ ശ്രമം. കഴിഞ്ഞ വർഷങ്ങളിൽ ഐ.എസ്.എല്ലിന്റെ ഉദ്‌ഘാടനത്തോട് ബോളിവുഡ് താരങ്ങളെ ഉൾപ്പെടുത്തി ഉദ്‌ഘാടന പരിപാടികൾ നടത്തിയിരുന്നു. ഇതിനെതിരെ പല ഭാഗത്ത്നിന്നും വിമർശനങ്ങളും നിലനിന്നിരുന്നു.
ഉദ്‌ഘാടന പരിപാടികൾ നിർത്തുന്നതോടെ ഫുട്ബോളിന് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ. യൂറോപ്പിലെ മുൻ നിര ലീഗുകളിൽ ഒന്നും ഇതുപോലെയുള്ള ആഘോഷ പരിപാടികൾ നടക്കാറുമില്ല. 10 ടീമുകൾ മത്സരത്തിക്കുന്ന ഐ.എസ്.എൽ ഈ കൊല്ലം മുതൽ അഞ്ച് മാസത്തോളം നീണ്ടു നിൽക്കുന്ന രീതിയിലാണ് നടത്തപ്പെടുന്നത്. ഈ മാസം 29ന് എ.ടി.കെ – കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തോടെ ഐ.എസ്.എൽ സീസണ് തുടക്കമാവും.