ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ എഫ് സി ഗോവയും ഒഡീഷയും സമനിലയിൽ പിരിഞ്ഞു. ഇന്ന് നടന്ന പോരാട്ടം 1-1 എന്ന സ്കോറിനാണ് അവസാനിച്ചത്. മത്സരത്തിന്റെ 42ആം മിനുട്ടിൽ ഇവാൻ ഗോൺസാലസിലൂടെയാണ് ഗോവ ലീഡ് എടുത്തത്. ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു ഇവാന്റെ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജോണതാസ് ഒഡീഷക്ക് സമനില നൽകി.എഫ് സി ഗോവ പരിശീലകനായി ഡെറിക് പെരേര ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. ഈ സമനിലയോടെ ഗോവ എട്ടു പോയിന്റുമായി എട്ടാമത് നിൽക്കുന്നു. 10 പോയിന്റ് ഉള്ള ഒഡീഷ ഏഴാം സ്ഥാനത്താണ്.