വിജയവഴിയിൽ തിരികെ എത്താൻ മുംബൈ സിറ്റിയും ഗോവയും ഇറങ്ങുന്നു

Newsroom

ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ് സി ഗോവയെ നേരിടും. മുംബൈയിൽ വെച്ചാണ് മത്സരം നടക്കുക. ഈ സീസൺ മികച്ച രീതിയിൽ തുടങ്ങാൻ ആയി എങ്കിലും അവസാന രണ്ട് മത്സരങ്ങളിലും വിജയമില്ലാതെ നിൽക്കുകയാണ് മുംബൈ സിറ്റിയും എഫ് സി ഗോവയും. കഴിഞ്ഞ മത്സരത്തിൽ ഒഡീഷയോട് ഏറ്റ പരാജയത്തിൽ നിന്ന് കരകയറാൻ മുംബൈക്ക് ഇന്ന് ജയിച്ചേ പറ്റു

ഗോവയ്ക്ക് എതിരെ എന്നും മോശം റെക്കോർഡാണ് മുംബൈ സിറ്റിക്ക് ഉള്ളത്. അത് മാറ്റി തുടങ്ങുകയും മുംബൈയുടെ ഇന്നത്തെ ലക്ഷ്യമാകും. അവസാന രണ്ടു മത്സരങ്ങളിലും സമനിക വഴങ്ങിയ ഗോവയ്ക്കും ജയം ആവശ്യമാണ്. ഇഞ്ച്വറി ടൈം ഗോളുകളാണ് അവസാന രണ്ട് കളികളിലും ഗോവയെ രക്ഷിച്ചത്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം.